Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plus One

പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ 30 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ൽ അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. 30 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ളാ​ണ് ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ തു​ട​ർ​ന്ന താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ തു​ട​രാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ അ​നു​വ​ദി​ച്ച 314 താ​ത്‌​കാ​ലി​ക ബാ​ച്ചു​ക​ളി​ൽ 313 ബാ​ച്ചു​ക​ൾ ഇ​ക്കൊ​ല്ല​വും തു​ട​രും. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളു​ക​ളി​ലാ​ണ് 30 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ൾ അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം ഇ​തേ ജി​ല്ല​ക​ളി​ലെ എ​യ്‌​ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 20 ശ​ത​മാ​നം അ​ധി​ക സീ​റ്റു​ക​ളും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

 

 

Kerala

കൊ​റി​യ​ന്‍ ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന​തൊ​ന്നു​മി​ല്ല; ആ​ദി​ത്യ​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​ർ

കൊ​ച്ചി: എ​റ​ണാ​കു​ളം ചോ​റ്റാ​നി​ക്ക​ര​യി‌​ൽ കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ആ​ദി​ത്യ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ അ​ധ്യാ​പ​ക​ൻ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ ആ​രോ​പി​ക്കു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ന്‍ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് ജീ​വ​നൊ​ടു​ക്കു​ന്ന​താ​യാ​ണ് കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രൂ​ഹ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​താ​യി അ​ധ്യാ​പ​ക​ർ അ​റി​യി​ച്ചു.

കു​ട്ടി ഫോ​ളോ ചെ​യ്ത ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ കൊ​റി​യ​ന്‍ ബ​ന്ധം സൂ​ചി​പ്പി​ക്കു​ന്ന​തൊ​ന്നു​മി​ല്ല. ആ​കെ 16 ഫോ​ളോ​വേ​ഴ്സ് മാ​ത്ര​മാ​ണു​ള്ള​ത്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ല അ​ത് വീ​ണ്ടും കു​റ​ഞ്ഞു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് കു​ട്ടി​യു​ടെ സ്കൂ​ൾ അ​ധ്യാ​പ​ക​ർ പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ഴും ക​ത്തി​ലെ​ഴു​തി​യി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് മു​തി​ർ​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പെ​ൺ​കു​ട്ടി​ക്ക് കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റേ​തെ​ന്ന് പ​റ​ഞ്ഞ് ല​ഭി​ച്ച സ​മ്മാ​നം നാ​ട്ടി​ൽ കു​റ​ഞ്ഞ വി​ല​യ്ക്കു​ള്ള വാ​ച്ച് ആ​യി​രു​ന്നു.

കു​ട്ടി​യു​ടെ ഫോ​ണ്‍ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​ത് ഒ​രാ​ഴ്ച​ക്ക് ശേ​ഷ​മാ​ണ്. ചാ​റ്റു​ക​ളെ​ല്ലാം മാ​യ്ച്ച നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും അ​ധ്യാ​പ​ക​ർ ആ​രോ​പി​ക്കു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 27ന് ​ആ​യി​രു​ന്നു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ആ​ദി​ത്യ​യെ ക്വാ​റി കു​ള​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ കു​ട്ടി​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Kerala

ഹ​രി​പ്പാ​ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

ഹ​രി​പ്പാ​ട്: കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. കു​മാ​ര​പു​രം കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻ​പു​ര​യി​ൽ ര​ഞ്ജു- ശ​ര​ണ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ദ്വൈ​ത് (17) ആ​ണ് മ​രി​ച്ച​ത്.

ഹ​രി​പ്പാ​ട് സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പെ​രും​കു​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു അ​ദ്വൈ​തി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ല​ർ​ച്ചെ 4.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ​ത്തി​നൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു വി​ദ്യാ​ർ​ഥി.

‌ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​ദ്വൈ​തി​നെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് അ​ദ്വൈ​ത്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച സ്കൂ​ളി​ലെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം വൈ​കി​ട്ട് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

Kerala

തി​രു​വാ​ങ്കു​ള​ത്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ

കൊ​ച്ചി: തി​രു​വാ​ങ്കു​ള​ത്ത് സ്കൂ​ളി​ലേ​യ്ക്ക് പോ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​ത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശാ​സ്താം​മു​ക​ൾ കി​ണ​റ്റി​ങ്ക​ൽ വീ​ട്ടി​ൽ മ​ഹേ​ഷി​ന്‍റെ മ​ക​ൾ ആ​ദി​ത്യ (16) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തോ​ടെ ശാ​സ്താം​മു​ക​ൾ ഭാ​ഗ​ത്തെ പാ​റ​മ​ട​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. പാ​റ​മ​ട​യു​ടെ ക​ര​യി​ൽ സ്കൂ​ൾ ബാ​ഗ് ഇ​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ബാ​ഗി​നു​ള്ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​വും ക​രു​തി​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ വാ​ർ​ഡ് മെ​മ്പ​ർ ചോ​റ്റാ​നി​ക്ക​ര പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഹോ​സ്റ്റ​ൽ മു​റി​യി​ൽ മരിച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ഹോ​സ്റ്റ​ൽ മു​റി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി ഒ​റ്റ​പ്പാ​ലം വരോട് സ്വ​ദേ​ശി​നി രു​ദ്ര രാ​ജേ​ഷാ​ണ് മ​രി​ച്ച​ത്.

ആ​ർ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കൂ​ളാ​ണ് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ൾ. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ റാ​ഗിം​ഗി​നെത്തു​ട​ർ​ന്നാ​ണ് മ​ക​ൾ മ​രി​ച്ച​തെന്നു പി​താ​വ് രാ​ജേ​ഷ് ആ​രോ​പി​ച്ചു.

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ മ​ക​ളെ മ​ർദി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന് എ​ല്ലാം അ​റി​യാ​മെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു. എ​ന്നാ​ൽ, പി​താ​വി​ന്‍റെ ആ​രോ​പ​ണം സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. പാ​ല​ക്കാ​ട് നോ​ർ​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യ്ക്ക് അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര മ​ർ​ദ​നം; പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ൽ

കൊ​ല്ലം: കൊ​ല്ല​ത്ത് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് പ്ല​സ് വ​ൺ ക്രൂ​ര മ​ർ​ദ​ന​ത്തി​നി​ര​യാ​യ​ത്. കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

മേ​വ​റ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വിം​ഗ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. റി​വി​ഷ​ൻ പെ​ൻ​ഡി​ങ്ങാ​യ​ത് ചോ​ദ്യം ചെ​യ്താ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് വി​ദ്യാ​ർ​ഥി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു.

 

Education

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം ലഭ്യമാകും. അപേക്ഷകർക്ക് അവരുടെ കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്ട്മെന്റ് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സമയപരിധിക്കുള്ളിൽ അഡ്മിഷൻ നേടണമെന്ന് അധികൃതർ അറിയിച്ചു.

ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ആവശ്യമായ രേഖകളുമായി അതാത് സ്കൂളുകളിൽ റിപ്പോർട്ട് ചെയ്യണം. അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാൻ അവസരമുണ്ടാകും. തുടർ അലോട്ട്മെന്റുകൾ പിന്നീട് പ്രസിദ്ധീകരിക്കും.

അലോട്ട്മെന്റ് നടപടികൾ സുഗമമാക്കുന്നതിന് എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. പ്രവേശനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ ഹെൽപ് ഡെസ്കുകളെ സമീപിക്കാവുന്നതാണ്.

Latest News

Corehub Up